കൊണ്ടോട്ടി- കോഴിക്കോട് വിമാനതാവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ജിദ്ദയിൽനിന്ന് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. വൈകിട്ട് ലാന്റ് ചെയ്യുന്നതിനിടെയാണ് ടയർ പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ പത്തുമണിക്കാണ് വിമാനം ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങളെല്ലാം താൽക്കാലികമായി കൊച്ചിയിലേക്ക് തിരിച്ചുവിട്ടു.