കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ഡ്യൂട്ടി ഫ്രീ സമ്മാനപദ്ധതി വിജയിക്ക് മെഗാ സമ്മാനമായ എം.ജി ഹെക്ടർ കാർ നൽകി. സമ്മാന പദ്ധതി വിജയി കൊച്ചി കടവന്ത്ര ഗാന്ധി നഗർ സ്വദേശി ജസ്റ്റിൻ ജോസിന് സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ കാറിന്റെ താക്കോൽ കൈമാറി. ഓഗസ്റ്റ്-നവംബർ സീസണിൽ ഡ്യൂട്ടി ഫ്രീയിൽ നിന്ന് ആറായിരം രൂപയിൽ കൂടുതൽ തുകക്ക് ഷോപ്പിങ് നടത്തിയവർക്കായാണ് നറുക്കെടുപ്പ് നടത്തിയത്. കൊച്ചിൻ ഡ്യൂട്ടി ഫ്രീയുടെ ക്രിസ്മസ്-ന്യൂ ഇയർ സമ്മാന പദ്ധതി നടന്നുവരികയാണ്. വിജയിക്ക് 25 പവൻ സ്വർണം സമ്മാനമായി ലഭിക്കും.
കൂടാതെ മിക്ക ഉൽപന്നങ്ങൾക്കും ഈ സീസണിൽ വിലക്കുറവ് ഏർപ്പെടുത്തിയിട്ടുണ്ട്. എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ എ.എം. ഷബീർ, സജി കെ. ജോർജ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സുനിൽ ചാക്കോ, ഡ്യൂട്ടി ഫ്രീ ഡി.ജി.എം ജേക്കബ് ടി. എബ്രഹാം, എം.ജി ഹെക്ടർ ഏജൻസി കോസ്റ്റ്‌ലൈനിന്റെ ഡയറക്ടർ ജിമ്മി ജോസ്, കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ പി.സി. അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.