ഇൻഡോർ- ദൈവത്തെ പോലെയാണ് നരേന്ദ്രമോഡിയെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഇൻഡോറിൽ ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് മോഡിയെ ദൈവതുല്യനാക്കി ചൗഹാന്റെ പ്രസംഗം. ദേശീയ പൗരത്വഭേദഗതി നിയമം പാസാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു ചൗഹാന്റെ പ്രസംഗം. നരകതുല്യമായ ജീവിതം നയിക്കുന്നവരെ ദുരിതത്തിൽനിന്ന് മോചിപ്പിച്ചത് മോഡിയാണ്. അവർക്ക് മോഡി ദൈവതുല്യമാണ്. ദൈവം ജീവൻ നൽകുന്നു. അമ്മ ജനനം നൽകുന്നു. മോഡി ജീവിതവും ബഹുമാനവും മാന്യതയും നൽകിയെന്നും ചൗഹാൻ പറഞ്ഞു.