മുംബൈ-ബാങ്ക് അക്കൗണ്ടുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചേര്‍ക്കേണ്ട കെ.വൈ.സി ഫോമില്‍ മതം എഴുതാനുള്ള കോളം കൂടി കൂട്ടിച്ചേര്‍ത്ത് ആര്‍.ബി.ഐ. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് റെഗുലേഷന്‍സ് ആക്ടില്‍ (ഫെമ) പുതുതായി വരുത്തിയ ഭേദഗതി പ്രകാരമാണ് പുതിയ ചട്ടം .ഫെമ ആക്ടിലെ പുതിയ മാറ്റങ്ങളനുസരിച്ച് പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ആറ് ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ സ്ഥലം വാങ്ങാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനും ഫെമ അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍ ഇതേ നിയമം മുസ്‌ലിങ്ങള്‍ക്കും നിരീശ്വരവാദികള്‍ക്കും ഈ ഉപാധി അനുശാസിക്കുന്നില്ല.
തിരഞ്ഞെടുത്ത മത സമൂഹങ്ങള്‍ക്ക് മാത്രമായി ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍, ബാങ്കുകള്‍ നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും അവരുടെ മതം പരാമര്‍ശിക്കുന്നതിനായി കെ.വൈ.സി ഫോമുകളില്‍ ഒരു കോളം അവതരിപ്പിച്ചിരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
നിരീശ്വരവാദികള്‍, മുസ്ലിം കുടിയേറ്റക്കാര്‍ പ്രത്യേകിച്ചും അയല്‍രാജ്യങ്ങളായ മ്യാന്‍മര്‍, ശ്രീലങ്ക, ടിബറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ഈ നിയമം ഒഴിവാക്കുന്നു. ബംഗ്ലാദേശിലേയോ പാകിസ്താനിലേയോ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ എന്നീ ന്യൂനപക്ഷ വിഭാഗത്തില്‍നിന്നും ഇന്ത്യയിലേക്കെത്തിയ വ്യക്തികള്‍ക്ക് കേന്ദ്രത്തില്‍നിന്ന് ഒരു ദീര്‍ഘകാല വിസ (എല്‍.ടി.വി) നല്‍കുന്നുണ്ട്. ഇത് പ്രകാരം അംഗീകൃത ഉപഭോക്താവിന് ഒരു എന്‍.ആര്‍.ഒ അക്കൗണ്ട് തുടങ്ങാന്‍ മാത്രമേ അനുവാദമുള്ളു. 1955 ലെ പൗരത്വ നിയമ പ്രകാരം ഒരാള്‍ ഇന്ത്യന്‍ പൗരനായിത്തീര്‍ന്നാല്‍ ആ എന്‍.ആര്‍.ഒ അക്കൗണ്ട് റസിഡന്റ് അക്കൗണ്ടിലേക്ക് മാറ്റാം.
പാകിസ്താനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും ബംഗ്ലാദേശില്‍നിന്നും എത്തിയ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ബുദ്ധമത വിശ്വാസികള്‍ക്കും ജൈന വിശ്വാലികള്‍ക്കും പാര്‍സികള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പൗരത്വ നിയമപ്രകാരം ഇപ്പോള്‍ പൗരത്വം നല്‍കുന്നതുപോലെത്തന്നെയാണ് ബാങ്ക് അക്കൗണ്ടുകളുടെ കാര്യവും. ഈ മാറ്റങ്ങള്‍ക്ക് മുമ്പ്, ഒരു വിദേശ പൗരന്, തന്റെ മതവും രാജ്യവും പരിഗണിക്കാതെ, എഫ്.എ റസിഡന്റ് അക്കൗണ്ടുകള്‍ കൂടുതല്‍ കാലാവധിക്കും എന്‍.ആര്‍.ഒ അക്കൗണ്ടുകള്‍ ആറുമാസത്തേക്കും തുറക്കാന്‍ അനുവദിച്ചിരുന്നു