ന്യൂദൽഹി- പൗരത്വഭേദഗതി നിയമം നടപ്പാക്കാതാരിക്കാൻ രണ്ടു മാർഗങ്ങൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജനതാദൾ യുനൈറ്റഡ് നേതാവുമായ പ്രശാന്ത് കിഷോർ. സി.എ.എ-എൻ.ആർ.സി എന്നിവ നടപ്പാക്കാതിരിക്കാനുള്ള മാർഗമാണ് പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തത്.
മുഴുവൻ പ്ലാറ്റ്‌ഫോമുകളിലും സമാധാനപരമായി പ്രതിഷേധിക്കുക, ബി.ജെ.പി ഇതരമുഖ്യമന്ത്രിമാർ ഭരിക്കുന്ന പതിനാറ് സംസ്ഥാനങ്ങളും എൻ.ആർ.സി നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുക എന്നീ രണ്ടു കാര്യങ്ങളാണ് പ്രശാന്ത് കിഷോർ മുന്നോട്ടുവെക്കുന്നത്. എൻ.ആർ.സി ബിഹാറിൽ നടപ്പാക്കില്ലെന്ന് നേരത്തെ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കിയിരുന്നു. എന്ത് എൻ.ആർ.സി എന്നായിരുന്നു ഇത് സംബന്ധിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് നിതീഷ് കുമാർ തിരിച്ചുചോദിച്ചത്. ബിഹാറിൽ എൻ.ആർ.സി നടപ്പാക്കില്ലെന്ന തീരുമാനം മാറ്റേണ്ട സഹചര്യമില്ലെന്നായിരുന്നു നിതീഷ് കുമാർ പറഞ്ഞത്. നേരത്തെ പ്രശാന്ത് കിഷോറിന്റെ ഭാര്യയും നേരത്തെ എൻ.ആർ.സിക്കെതിരെ രംഗത്തെത്തിയിരുന്നു.