Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയില്‍  ഇന്റര്‍നെറ്റ് നിരോധിച്ചത്  നന്നായി- ചൈനീസ് മാധ്യമം

ന്യൂദല്‍ഹി-ഇന്റര്‍നെറ്റ് റദ്ദാക്കിയ ഇന്ത്യയുടെ നടപടിയെ അനുകൂലിച്ച് ചൈനീസ് മാധ്യമങ്ങള്‍. ചൈനീസ് ഔദ്യോഗിക മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലിയില്‍ വന്ന ലേഖനത്തില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് നിരോധനത്തെ അനുകൂലിക്കുന്ന പരാമര്‍ശം നടത്തിയത്. ഇന്ത്യയുടെ ഇന്റര്‍നെറ്റ് നിയന്ത്രണത്തെ മാതൃകാപരമെന്നാണ് ഈ മാധ്യമത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളെ നിയന്ത്രിക്കാന്‍ അസം, മേഘാലയ സംസ്ഥാനങ്ങളില്‍ ഇന്ത്യ ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുന്നു. സ്വയംഭരണമുള്ള രാജ്യങ്ങളില്‍ അടിയന്തരസാഹചര്യങ്ങളെ നേരിടാനുള്ള സ്വാഭാവിക മാര്‍ഗ്ഗമായി ഈ നടപടിയെ കാണാം' എന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജിഹ്വയായ പീപ്പിള്‍സ് ഡെയ്‌ലിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍
ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Latest News