ന്യൂദൽഹി- പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്ന നടപടിക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനങ്ങളുടെ ശബ്ദം സേനയെ ഉപയോഗിച്ച് ഇല്ലാതാക്കാനാവില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
ജനങ്ങളുടെ ശബ്ദം സേനയെ ഉപയോഗിച്ച് ഇല്ലാതാക്കാനാവില്ല. അധികാരം ഉറപ്പിക്കുന്നതിനും ഭരിക്കുന്നതിനും ഓരോ തവണ സേനയെ ഉപയോഗിക്കുമ്പോൾ, ഓരോ തവണ അടിക്കുകയും അടിച്ചമർത്തുകയും ചെയ്യുമ്പോൾ, ഓരോ തവണയും ജനങ്ങളെ ചുമരിലേക്ക് തള്ളുമ്പോൾ, അവർ കൂടുതൽ ശക്തരാവുന്നു, അവർ ശക്തിനേടുകയും അവരുടെ വാക്കുകൾക്ക് ശബ്ദം കൂടുകയും ചെയ്യുമെന്ന് പ്രിയങ്ക വ്യക്തമാക്കി.