ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഷാഫിയുടെ ചിത്രത്തിൽ ഇതാദ്യമായി മോഹൻലാൽ. തിരക്കഥയൊരുക്കുന്നത് ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ വിഷ്ണു ഉണ്ണികൃഷ്ണൻ.
കല്യാണരാമൻ, തൊമ്മനും മക്കളും, പുലിവാൽ കല്യാണം, ചട്ടമ്പിനാട്, മായാവി തുടങ്ങി നിരവധി കോമഡി ഹിറ്റുകൾ സംവിധാനം ചെയ്തിട്ടുള്ള ഷാഫിക്കൊപ്പം മോഹൻലാലും ചേരുമ്പോൾ അതൊരു കംപ്ലീറ്റ് എന്റർടൈനറായിരിക്കുമെന്നാണ് റിപ്പോർട്ട്. സന്തോഷ് ടി. കുരുവിളയും വൈശാഖ് രാജനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഹിറ്റ് സംവിധായകൻ സിദ്ദീഖിന്റെ ബിഗ് ബ്രദറാണ് മോഹൻലാലിന്റെ റിലീസ് കാത്തു നിൽക്കുന്ന സിനിമ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രവും മോഹൻലാലിന്റെതായുണ്ട്. തൃഷ നായികയാവുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം അവസാനം ആരംഭിക്കും.