Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൗരത്വഭേദഗതി നിയമത്തിനെതിരെ സൗരവ് ഗാംഗുലിയുടെ മകളും

ന്യൂദൽഹി- പൗരത്വഭേദഗതി നിയമത്തിനെതിരെ നിലപാട് വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയ മകളും രംഗത്ത്. ഗാംഗുലിയുടെ പതിനെട്ട് വയസുള്ള മകൾ സനയാണ് പൗരത്വഭേദഗതി ബില്ലിനെതിരെ പരോക്ഷമായി രംഗത്തെത്തിയത്. കുശ് വന്ത് സിംഗിന്റെ the end of India എന്ന പുസ്തകത്തിൽനിന്നുള്ള വരികളാണ് സന പോസ്റ്റ് ചെയ്തത്. 
ഓരോ ഫാസിസ്റ്റ് ഭരണകൂടത്തിനും അഭിവൃദ്ധി പ്രാപിക്കാൻ പൈശാചികവൽക്കരിക്കാവുന്ന കമ്മ്യൂണിറ്റികളും ഗ്രൂപ്പുകളും ആവശ്യമാണ്. ഇത് ഒന്നോ രണ്ടോ ഗ്രൂപ്പുകളിൽ ആരംഭിക്കുന്നു. പക്ഷേ അത് ഒരിക്കലും അവസാനിക്കുന്നില്ല.വിദ്വേഷത്തിൽ അധിഷ്ഠിതമായ ഒരു പ്രസ്ഥാനത്തിന് നിരന്തരം ഭയവും കലഹവും സൃഷ്ടിക്കുന്നതിലൂടെ മാത്രമേ നിലനിൽക്കാൻ കഴിയൂ എന്ന് തുടങ്ങുന്ന വരികളാണ് സന പോസ്റ്റ് ചെയ്തത്. 


മുസ്്‌ലിംകളോ ക്രിസ്ത്യാനികളോ അല്ലാത്തതിനാൽ ഇന്ന് സുരക്ഷിതത്വം അനുഭവിക്കുന്നവർ വിഡ്ഢിയുടെ സ്വർഗത്തിലാണ് ജീവിക്കുന്നത്. സംഘികൾ ഇതിനകം ഇടതുപക്ഷ ചരിത്രകാരന്മാരെയും 'പാശ്ചാത്യവൽക്കരിക്കപ്പെട്ട' യുവാക്കളെയും ലക്ഷ്യമിടുന്നു. നാളെ അത് പാവാട ധരിക്കുന്ന സ്ത്രീകൾ, മാംസം കഴിക്കുന്നവർ, മദ്യം കുടിക്കുന്നവർ, വിദേശ സിനിമകൾ കാണുന്നവർ എന്നിവരെയും ലക്ഷ്യമിടും. പുണ്യസ്ഥലങ്ങളിൽ വാർഷിക തീർത്ഥാടനത്തിന് പോകരുത്, പല്ലുതേക്കാൻ ടൂത്ത് പേസ്റ്റ് ഉപയോഗിക്കരുത് എന്നിങ്ങനെ ഓരോ നിയമം കൊണ്ടുവരും. ആരും സുരക്ഷിതരല്ല. ഇന്ത്യയെ ജീവനോടെ നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ നാം ഇത് മനസ്സിലാക്കണം എന്ന പേജാണ് സന പോസ്റ്റ് ചെയ്തത്.

Latest News