ന്യൂദല്‍ഹി- പൗരത്വ ഭാദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിനെതിരെ കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍. മാവോയിസ്റ്റുകളും ജിഹാദികളും വിഘടനവാദികളും സമരത്തില്‍ ഭാഗമായത് ആശങ്കപ്പെടുത്തുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു. 'ജാമിയയില്‍ ഇന്നലെ രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയില്ല. മാവോയിസ്റ്റുകളും ജിഹാദികളും വിഘടനവാദികളും സമരത്തിന്റെ ഭാഗമായതില്‍ ആശങ്കയുണ്ട്'. പൗരത്വഭേദഗതിയിലെ പ്രതിഷേധക്കാരുടെ കണ്ണീര്‍ ഒപ്പാനുള്ള കോണ്‍ഗ്രസിന്റെ ഭാവം നിരാശ കൊണ്ടാണെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ഇന്നലെ ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.