പാരീസ്- ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രമുഖ ഫ്രഞ്ച് നടി അന്ന കരിന അന്തരിച്ചു. 79വയസ്സായിരുന്നു. 1960 കളില്‍ ഫ്രഞ്ച് നവധാര സിനിമകളിലൂടെ അന്ന കരീന പിന്നീട് ഫ്രഞ്ച് സിനിമയില്‍ സജീവമായി മാറുകയായിരുന്നു. അന്നയുടെ നീല കണ്ണുകള്‍ പെട്ടെന്ന് തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. നടി എന്നതിലുപരി മികച്ച ഗായിക, എഴുത്തുകാരി, സംവിധായിക കൂടിയാണ് അന്ന. വീവ് ര്‍ ഒന്‍സെബ്ല് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
സംവിധായകനായ ജീന്‍ ലൂക്ക് ഗൊഡാര്‍ഡിന്റെ പ്രിയപ്പെട്ട താരമായിരുന്നു അന്ന കരീന. ഗൊഡാര്‍ഡറിന്റെ 7 ഓളം ഹിറ്റ് ചിത്രങ്ങളില്‍ അന്ന ഭാഗമായിരുന്നു. പിന്നീട് തന്റെ പ്രിയ താരത്തെ ഗൊഡാര്‍ഡ് ജീവിത സഖിയാക്കുകയായിരുന്നു. പക്ഷേ പിന്നീട് ഇവര്‍ വേര്‍പിരിയുകയായിരുന്നു.അമേരിക്കന്‍ സംവിധായകന്‍ ഡെന്നീസ് ബെറിയാണ് അന്നയുടെ ഇപ്പോഴത്തെ ഭര്‍ത്താവ്. അന്ന കരീനയുടെ മരണത്തെ തുടര്‍ന്ന് ഫ്രഞ്ച് സിനിമ ലോകം അനാഥമായി എന്ന് സംസ്‌കാരിക മന്ത്രി ഫ്രഞ്ച് റീസ്റ്റര്‍ ട്വീറ്റ് ചെയ്തു.