Sorry, you need to enable JavaScript to visit this website.

ഒടുവില്‍ സചിന്‍ രാജ്യസഭയിലെത്തി; ട്വിറ്ററില്‍ ട്രോളന്‍മാര്‍ ആഘോഷമാക്കി

ന്യൂദല്‍ഹി- അമളികള്‍ സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍ക്ക് എന്നും ഒരു വിഭവമാണ്. പ്രമുഖര്‍ ആയാലും ട്രോളര്‍മാര്‍ ഒരു ദയയും കാട്ടാറില്ല. ഇന്ത്യയില്‍ കാര്യമാറി ആരും തന്നെ ട്രോളാത്ത ഒരു പ്രമുഖനാണ് ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍. രാജ്യസഭാംഗം കൂടിയായ സചിനും ഒടുവില്‍ നല്ലൊരു ട്രോളിന് ഇരയായി. എം പി എന്ന നിലയില്‍ വ്യാഴാഴ്ച സചിന്‍ രാജ്യസഭാ സമ്മേളനത്തില്‍ പങ്കെടുത്തതാണ് ട്വിറ്ററില്‍ ട്രോളന്‍മാര്‍ ആഘോഷിച്ചത്. രാജ്യസഭയിലെ തന്റെ സീറ്റില്‍ വന്നിരിക്കുന്നത് ഒരു അപൂര്‍വ്വ സംഭവമായിരുന്നു. 

2012-ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത് സചിനെ പാര്‍ലമെന്റിലെത്തിച്ചെങ്കിലും ഇന്നുവരെ അദ്ദേഹം ഇങ്ങോട്ട് വിരലിലെണ്ണാവുന്ന തവണ മാത്രമെ ഈ വഴിക്ക് തിരിഞ്ഞു നോക്കിയിട്ടുള്ളൂ. 60 ദിവസങ്ങളിലേറെ രാജ്യസഭയില്‍ ഹാജരില്ലാതെ വന്നാല്‍ ആ സീറ്റ് ഒഴിഞ്ഞതായാണ് കണക്കാക്കുക. എന്നാല്‍ സഹോദരന്റെ അസുഖം എന്നൊക്കെ കാരണം പറഞ്ഞ് പിടിച്ചു നില്‍ക്കുകയായിരുന്നു ഇതുവരെ. 

ഒടുവില്‍ വ്യാഴാഴ്ച സഭയിലെത്തിയത് ട്വിറ്ററില്‍ നാലാളുകള്‍ അറിഞ്ഞു. 'കുടുംബക്കാരെല്ലാം വീട്ടിലെത്തിയപ്പോള്‍ അവരോടൊപ്പം ഞാന്‍' എന്ന കുറിപ്പോടെ സചിന്‍ സഭയിരിക്കുന്ന ഫോട്ടോയാണ് ഒരു ട്വീറ്റ്. '75 ശതമാനം ഹാജര്‍ നിര്‍ബന്ധമാണെന്ന് ടീച്ചര്‍ പറഞ്ഞപ്പോള്‍' എന്ന് മറ്റൊരാളുടെ ട്രോള്‍. ഫോട്ടോയില്‍ സചിന്റെ ഇരിപ്പിടത്തിനു വശങ്ങളിലെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു. 'ക്ലാസില്‍ സ്ഥിരമായി എത്തിയില്ലെങ്കില്‍ കൂടെ ഇരിക്കാന്‍ ആരേയും കിട്ടില്ല' എന്നാണ് മറ്റൊരാള്‍ നൈസായി സചിനെ ട്രോളിയത്. പ്രേക്ഷകരെ അമ്പരിപ്പിച്ച ഗസ്റ്റ് അപ്പിയറന്‍സ് എന്ന പേരില്‍ ഒരു ലിസ്റ്റും ട്വിറ്റില്‍ കണ്ടു. 'പി.കെ എന്ന സിനിമയില്‍ രണ്‍ബീര്‍ കപൂര്‍, ട്യൂബ് ലൈറ്റില്‍ ഷാരൂഖ് ഖാന്‍ പിന്നെ രാജ്യസഭയില്‍ സചിന്‍ ടെണ്ടുല്‍ക്കറും.' 

Latest News