കൊച്ചി-മലയാളത്തിലെ നവസിനിമാ തരംഗത്തിന് കരുത്തുപകര്‍ന്ന സംവിധായകന്‍ ആഷിക് അബു ഹിന്ദിയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു. ഷാരുഖ് ഖാനാണു നായകന്‍ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ശ്യാം പുഷ്‌ക്കരനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്നതായിരിക്കും ചിത്രമെന്നാണ് സൂചന.സിനിമ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഷാരൂഖിന്റെ മുംബൈയിലെ വീടായ മന്നത്തില്‍ നടന്നു.
ഷാരൂഖുമൊത്തുള്ള ചിത്രം ' താങ്ക് യൂ എസ്.ആര്‍.കെ വീ ലവ് യൂ' എന്ന തലക്കെട്ടോടെ ആഷിഖ് അബു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.