Sorry, you need to enable JavaScript to visit this website.

ഞാനൊരു പാവം, രണ്ടെണ്ണം അടിച്ചാല്‍ നന്നായി  സംസാരിക്കും- വീണ നന്ദകുമാര്‍ 

മാഹി- ആസിഫ് അലി നായകനായി എത്തിയ കെട്ട്യോള്‍ ആണെന്റെ മാലാഖ എന്ന ചിത്രം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ നായികയായി എത്തിയത് പുതുമുഖം വീണ നന്ദ കുമാറായിരുന്നു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തന്റെ ഇഷ്ടങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് വീണ. ഒരു സ്വകാര്യ എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വീണ മനസു തുറന്നത്. 
വീണ അധികം സംസാരിക്കാത്ത ആളാണോ എന്നായിരുന്നു അവതാരകന്റെ ചോദ്യം, തനിക്ക് തോന്നിയാല്‍ കുറേ സംസാരിക്കുമെന്നും രണ്ടെണ്ണം അടിച്ചാല്‍ ഒരുപാട് സംസാരിക്കുമെന്നുമായിരുന്നു നടിയുടെ മറുപടി. 'അത്ര വലിയ കപ്പാസിറ്റിയൊന്നും ഇല്ല. കുറച്ചേ ആയുള്ളൂ ഇതൊക്കെ തുടങ്ങിയിട്ട്. ബിയറാണ് ഇഷ്ടം. ചിലപ്പോള്‍ ഒരെണ്ണം അടിച്ചാലും നന്നായി സംസാരിക്കും'', വീണ പറഞ്ഞു. 
ചിത്രം ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ആസിഫ് അലിയോട് ഒരുപാട് ഇഷ്ടം തോന്നുന്നുവെന്നും വീണ പറഞ്ഞു. നാല് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും. മുന്നോട്ട് പോകില്ല എന്ന് തോന്നിയപ്പോള്‍ പരസ്പരധാരണയോടെയാണ് പിരിഞ്ഞതെന്നും വീണ അഭിമുഖത്തില്‍ പറഞ്ഞു. കടങ്കഥയാണ് വീണയുടെ ആദ്യചിത്രം. 'കോഴിപ്പോര്' എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്.

Latest News