പബ്ജിയില്‍ മുഴുകി വെള്ളത്തിനു പകരം രാസവസ്തു കുടിച്ചു; യുവാവിന് ദാരുണാന്ത്യം

ആഗ്ര- ഓണ്‍ലൈന്‍ ഗെയിമായ പബ്ജി കളിക്കുന്നതിനിടെ വെള്ളമെന്നു കരുതി രാസവസ്തു കുടിച്ച 20 കാരന്‍ മരിച്ചു. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശി സൗരബ് യാദവ് എന്ന യുവാവാണ് മരിച്ചതെന്ന് ആഗ്ര കണ്‍ടോണ്‍മെന്റ് റെയില്‍വേ പോലീസ് അറിയിച്ചു.

പബ്ജിയില്‍ മുഴുകിയിരുന്ന യുവാവ് ബാഗില്‍നിന്ന് വെള്ളത്തിനു പകരം ആഭരണങ്ങള്‍ പോളിഷ് ചെയ്യാന്‍ ഉപയോഗിക്കുന്ന കെമിക്കലാണ് എടുത്തു കുടിച്ചത്.

ആഭരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടുകാരന്‍ സന്തോഷാണ് കെമിക്കല്‍ കൊണ്ടുവന്നിരുന്നത്. ഇരുവരുടേയും സാധനങ്ങള്‍ ഒരു ബാഗിലാണ് വെച്ചിരുന്നത്.

 

Latest News