കൊച്ചി- മറിമായം ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളികളുടെ മനം കവര്‍ന്ന പ്രശസ്ത താരങ്ങളായ സ്‌നേഹയും പി.എസ് ശ്രീകുമാറും വിവാഹിതരായി. തൃപ്പുണിത്തുറ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. തുടര്‍ന്ന് സമൂഹ മഠം ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കരവും നടത്തി.
ചലച്ചിത്ര താരങ്ങളായ വിജയരാഘവന്‍, അന്നാ രാജന്‍,
സുനില്‍ സുഖദ, നാടകകൃത്ത് ജയപ്രകാശ് കുളൂര്‍,
മറിമായം ടീം അംഗങ്ങളായ വിനോദ് കോവൂര്‍, രചന നാരായണന്‍കുട്ടി, മണികണ്ഠന്‍ പട്ടാമ്പി, റിയാസ്, രശ്മി, സുരേഷ് ബാബു, വര്‍ഷ, മുസ്തഫ, നിയ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സംബസിച്ചു.
തിയേറ്റര്‍ ആര്‍ട്‌സില്‍ എം.ഫില്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിനയ രംഗത്തെത്തിയ സ്‌നേഹ ഇതിനകം വെളിപാടിന്റെ പുസ്തകം അടക്കം മുപ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബി.എഫ്.എ ബിരുദധാരിയായ പി.എസ്.ശ്രീകുമാര്‍ മെമ്മറീസ് അടക്കം നിരവധി മലയാള സിനിമകളിലും തമിഴ് സിനിമകളിലും ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.\