ന്യൂദല്‍ഹി- വിവേചനപരമായ പൗരത്വ ഭേദഗതി ബില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വംശീയ ഉന്മൂലനത്തിനുള്ള മോഡി-ഷാ സര്‍ക്കാരിന്റെ ശ്രമമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ വടക്കു കിഴക്കന്‍ മേഖലയ്ക്കുമേലുള്ള ക്രിമിനല്‍ ആക്രമണമാണെന്നും ബില്‍ രാജ്യ സഭയില്‍ അവതരിപ്പിക്കാനിരിക്കെ രാഹുല്‍ ട്വീറ്റ് ചെയ്തു. 'വടക്കു കിഴക്കന്‍ മേഖലയിലുള്ളവരുടെ ജീവിത രീതിക്കും ഇന്ത്യ എന്ന ആശയത്തിനുമെതിരായ ക്രിമിനല്‍ ആക്രമണമാണിത്. ഈ ഘട്ടത്തലില്‍ വടക്കു കിഴക്കന്‍ മേഖലയിലുള്ളവരോട് ഐക്യദാര്‍ഢ്യം അറിയിക്കുന്നു. അവരെ സഹായിക്കാന്‍ ഞാനുണ്ടാകും'- രാഹുല്‍ വ്യക്തമാക്കി. തിങ്കളാഴ്ച അര്‍ധ രാത്രിയോടെ ലോക്‌സഭയില്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ ബുധനാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും.
The CAB is a attempt by Modi-Shah Govt to ethnically cleanse the North East. It is a criminal attack on the North East, their way of life and the idea of India.
— Rahul Gandhi (@RahulGandhi) December 11, 2019
I stand in solidarity with the people of the North East and am at their service.https://t.co/XLDNAOzRuZ