ന്യൂദല്‍ഹി-പൗരത്വ ഭേദഗതി ബില്ലിനെ രൂക്ഷമായി എതിര്‍ത്ത് പ്രമുഖ ബോളിവുഡ് നടി സ്വര ഭാസ്കര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്‍ ലോക്സഭ പാസ്സാക്കിയതിന് പിന്നാലെയാണ് എതിര്‍പ്പുമായി സ്വര ഭാസ്കര്‍ രംഗത്ത് വന്നത്. ട്വിറ്ററിലൂടെയാണ് സ്വരയുടെ പ്രതികരണം. 'ഇന്ത്യയില്‍ പൗരത്വം എന്നത് മതത്തെ അടിസ്ഥാനപ്പെടുത്തിയുളളതല്ല. വിവേചനത്തിന്റെ അടിസ്ഥാനം മതമല്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ ഭരണകൂടത്തിന് സാധിക്കില്ല. പൗരത്വ ഭേദഗതി ബില്‍ മുസ്ലിംകളെ ഒഴിവാക്കുന്നതാണ്. എന്‍ആര്‍സിയിലൂടെയും പൗരത്വ ഭേദഗതി ബില്ലിലൂടെയും ജിന്ന പുനര്‍ജനിച്ചിരിക്കുകയാണ്. ഹലോ ഹിന്ദു പാകിസ്താന്!'' എന്നാണ് സ്വര ഭാസ്കര്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. നേരത്തെയും ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ വിവിധ വിഷയങ്ങളില്‍ രൂക്ഷമായ പ്രതികരണം സ്വര ഭാസ്കറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.