ന്യൂദൽഹി- തെലങ്കാനയിൽ ബലാത്സംഗ കേസിലെ പ്രതികളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ എതിർപ്പുമായി സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡേ. നീതി പ്രതികാരത്തിനല്ലെന്നും പെട്ടെന്ന് നൽകാവുന്ന ഒന്നല്ല നീതിയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ബലാത്സംഗ കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന സംഭവത്തിൽ രണ്ട് അഭിഭാഷകർ സുപ്രീം കോടതിയിൽ പരാതി നൽകിയിരുന്നു. ബലാത്സംഗ കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന കേസിൽ തെലങ്കാന ഹൈക്കോടതിയും ഇടപെട്ടിട്ടുണ്ട്. ഇവരുടെ മൃതദേഹം തിങ്കളാഴ്ച രാത്രി എട്ടുവരെ സംസ്കരിക്കരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.