ഫിംഗർപ്രിന്റ് സെൻസറിനു പിന്നാലെ ബാറ്ററി സേവിങ് ഓപ്ഷനുമായി ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷൻ വാട്‌സാപ്പ്. ഓരോ അപ്‌ഡേഷനിലും പുതുമയാർന്ന ഫീച്ചറുകൾ ഉൾപ്പെടുത്താനാണ് ഫേസ് ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സാപ്പിന്റെ ശ്രമം.
ഏറ്റവും ഒടുവിൽ ഫിംഗർപ്രിന്റ് സെൻസറാണ് കമ്പനി വാട്‌സാപ്പിൽ എത്തിച്ചത്. ഇതിനു പിന്നാലെ ഡാർക്ക് തീം ആരംഭിക്കുന്നതിന്മുമ്പ് ബാറ്ററി സേവർ സെറ്റിങ്‌സ് ഓപ്ഷനുകളാണ് അവതരിപ്പിക്കുന്നത്. ആപ്ലിക്കേഷനിൽ വരുന്ന മാറ്റങ്ങൾ മുൻകൂട്ടി ഉപയോക്താക്കളെ അറിയിക്കുന്ന വാട്‌സാപ്പ് ബീറ്റ ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സ്വയമേവ തന്നെ ഫോണിലെ ചാർജ് മനസിലാക്കി ഡാർക്ക് മോഡ് ഓണാകുകയും ഓഫാകുകയും ചെയ്യുന്നതാണ് പുതിയ ഫീച്ചർ. ഫോണിലെ ബാറ്ററി കുറയുന്ന സമയത്ത് വാട്‌സാപ്പിൽ ഡാർക്ക് തീം എനേബിൾ ആകും. തീം എന്ന പേരിൽ തന്നെ പുതിയ ഓപ്ഷനുകൾ കൊണ്ടുവരാനാണ് വാട്‌സാപ്പിന്റെ ശ്രമം. ഈ പുതിയ അപ്‌ഡേഷനുകൾ ആൻഡ്രോയിഡ് 9 പൈ കൂടാതെ മറ്റു ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ മാത്രമാണ് ലഭ്യമാകുകയെന്ന് റിപ്പോർട്ടിൽ പറയുന്നു.