റിയാദ്- സൗദി അറേബ്യയിലെ സംഗീത വേദികളിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന പ്രവാസി ഗായികയും കൊല്ലം സ്വദേശിനിയുമായ ശബാന അന്‍ഷാദ് പാടിയ പുതിയ സംഗീത ആല്‍ബം ഒരുനാള്‍ ഡിസംബര്‍ ഏഴിന് പുറത്തിറങ്ങുന്നു.
സൗദി അറേബ്യയിലെ മനോഹര ലൊക്കേഷനുകളില്‍ ചിത്രീകരിച്ച ആല്‍ബത്തിനു പിന്നില്‍ ഒരു സംഘം കലാകാരന്മാരാണ്.
ഇച്ചൂസ് മീഡിയ ക്രിയേഷന്‍സിന്റെ ബാനറില്‍ റിയാദിലെ ജരീര്‍ മെഡിക്കല്‍ സെന്ററും ബിഗ് ബി മീഡിയയും ചേര്‍ന്നു നിര്‍മിച്ച ആല്‍ബത്തിന്റെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഷാരോണ്‍ ഷരീഫ് സംവിധാനം ചെയ്ത ആല്‍ബം ദമാമിലും റിയാദിലുമാണ് ചിത്രീകരിച്ചത്. രചനയും സംഗീതവും ബശീര്‍ വടശ്ശേരിയും എഡിറ്റിംഗ് ഹരീഷ് മുര ളിയും നിര്‍വഹിച്ചിരിക്കുന്നു. ക്യാമറ സിബിന്‍ മാത്യു.
ഡോണ സൂസന്‍ ഐസക്ക്, ഫാഹിദ് ഹസന്‍ ചുള്ളിക്കുളവന്‍ എന്നിവര്‍ അഭിനയിച്ചിരിക്കുന്ന ആല്‍ബം എസ്സാര്‍ മീഡിയയാണ് ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നത്.