Sorry, you need to enable JavaScript to visit this website.

ഹൃദയത്തിൽ പ്രണവും കല്യാണിയും; സംവിധാനം വിനീത് ശ്രീനിവാസൻ

മലയാള സിനിമയിൽ ഒരു സൂപ്പർ രണ്ടാം തലമുറ ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നു. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ഹൃദയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ട് ഉടൻ ആരംഭിക്കും. പേരു സൂചിപ്പിക്കുന്നതു പോലെ ഇതൊരു പ്രണയ കഥയാണ്. ദർശന രാജേന്ദ്രൻ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


ഇനിയുമുണ്ട് തലമുറ മാറ്റ വിശേഷം. നാൽപത് വർഷങ്ങൾക്ക് ശേഷം മേരിലാൻഡ് സിനിമാസ് സ്വതന്ത്രമായി നിർമിക്കുന്ന ചിത്രം കൂടിയായി മാറുകയാണ് ഹൃദയം. മേരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിർമിക്കുന്നത്. 
വിനീത് ശ്രീനിവാസൻ നിർമിച്ച സൂപ്പർ ഹിറ്റ് ചിത്രം ഹെലനിലെ നായകനും തിരക്കഥാകൃത്തുമായ നോബിൾ ബാബു തോമസ് ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ്. അടുത്ത വർഷം ഓണത്തിന് ചിത്രം തിയേറ്ററുകളിൽ എത്തും.


 

Latest News