ഖാർത്തൂം- സുഡാനിലെ സെറാമിക് ഫാക്ടറിയിൽ എൽ.പി.ജി ടാങ്കർ പൊട്ടിത്തെറിച്ച് 23 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 18 പേർ ഇന്ത്യക്കാരാരാണെന്നാണ് വിവരം. ഇവരിൽ മലയാളികളുമുണ്ട്. പതിനെട്ട് ഇന്ത്യക്കാർ മരിച്ചതായി എംബസി അറിയിച്ചു. ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവരുടെ വിവരവും ഇന്ത്യൻ എംബസി ശേഖരിച്ചിട്ടുണ്ട്. 34 ഇന്ത്യക്കാർ രക്ഷപ്പെട്ടതായും ഇന്ത്യൻ എംബസി വ്യക്തമാക്കി.