ബംഗളൂരു- സ്ത്രീകൾക്ക് സ്വയം സുരക്ഷയ്ക്കായി മെട്രോ ട്രെയിനിൽ കുരുമുളക് സ്പ്രേ കൈവശം വെക്കാൻ ബാംഗ്ലൂർ മെട്രോ റെയില് കോർപ്പറേഷൻ ലിമിറ്റഡ് അനുമതി നൽകി. നേരത്തെ കുരുമുളക് സ്പ്രേ കൈവശം വെക്കാൻ അനുമതി നൽകിയിരുന്നില്ല. ഇതിനെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്ന സഹചര്യത്തിലാണ് തീരുമാനം മാറ്റിയത്. ബി.എം.ആർ.സി.എൽ ചീഫ് പബ്ലിക് റിലേഷൻ ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് സുരക്ഷ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമം കൂടി വരുന്ന സഹചര്യത്തിലാണ് പുതിയ തീരുമാനം.