ബെംഗളൂരു കാണാതായ മലയാളി യുവാവിന്റേയും യുവതിയുടേയും മൃതദേഹം ജീര്‍ണിച്ച നിലയില്‍. ബെംഗളൂരുവിലെ ഹെബ്ബഗോഡി പൊലീസ് സ്‌റ്റേഷന് സമീപമുള്ള വനമേഖലയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തല വേര്‍പെട്ട നിലയിലായിരുന്നു. യുവാവിന്റെ തല ശരീരത്തില്‍ നിന്ന് വേര്‍പെട്ട നിലയിലായിരുന്നു. ഒന്നരമാസം മുമ്പ് ബെംഗളൂരുവില്‍ നിന്ന് കാണാതായവരാണ് ഇരുവരും. എറണാകുളം സ്വദേശികളായ അഭിജിത് മോഹനും ശ്രീലക്ഷ്മിയുമാണ് മരിച്ചത്. ജോലി ചെയ്തിരുന്ന ഇലക്ട്രോണിക് സിറ്റിയിലുള്ള ഐടി കമ്പനിയില്‍ ഒക്ടോബര്‍ പതിനൊന്നിനാണ് ഇവര്‍ അവസാനമായി എത്തിയത്. പുറത്തുപോയ ഇരുവരേയും പിന്നീട് ആരും കണ്ടിട്ടില്ല. സംഭവത്തില്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ഒന്നര മാസമായി അന്വേഷണം നടന്നു വരികയായിരുന്നു. എന്നാല്‍ ഒരു വിവരവും ലഭിച്ചിരുന്നില്ല. കാണാതാകുന്നതിന് തലേ ദിവസം യുവതി വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. അസ്വാഭിക മരണത്തിന് പോലീസ് കേസെടുത്തു.