ന്യുദല്‍ഹി- ഇന്ത്യയിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് വൈകിട്ട് ഫേസ് ബുക്കും കമ്പനി ഉടമസ്ഥതയിലുള്ള മറ്റു ആപ്പുകളും മുടങ്ങി. ഇന്ത്യന്‍ സമയം വൈകിട്ട് 7.10 മുതലാണ് ഫേസ് ബുക്കിനു പുറമെ, മെസഞ്ചറും ഇന്‍സ്റ്റഗ്രമും പണിമുടക്കിയത്.
ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാനോ ഫീഡുകള്‍ പുതുക്കാനോ സാധിക്കാതെ ആയിരക്കണക്കിന് ഉപയോക്താക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രശ്‌നം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പരിഹരിക്കാന്‍ നടപടി സ്വകീരിച്ചുവരികയാണെന്നും ഇന്‍സ്റ്റഗ്രാം ട്വീറ്റ് ചെയ്തു. വളരെ വേഗത്തില്‍തന്നെ സാധാരാണ നിലയിലാകുമെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.
വൈകിട്ട് 7.10 മുതലാണ് ജനപ്രിയ മീഡിയകള്‍ സ്തംഭിച്ചതെന്ന് ഡൗണ്‍ഡിറ്റക്ടര്‍ സൈറ്റ് സ്ഥിരീകരിച്ചു.