ന്യൂദല്‍ഹി- രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ച ബി.ജെ.പിയുടെ തീപ്പൊരി നേതാവ് പ്രജ്ഞ സിങ് താക്കൂറിന്റെ പരാമര്‍ശം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള രേഖകളില്‍നിന്ന് നീക്കി.
ലോക്സഭയില്‍ ചര്‍ച്ചക്കിടെ പ്രജ്ഞാ സിങ് നടത്തിയ പരാമര്‍ശം പ്രതിപക്ഷ ബെഞ്ചുകളില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
എസ്.പി.ജി ഭേദഗതി ബില്ലില്‍ ഇടപെട്ട് സംസാരിച്ച ഡി.എം.കെ അംഗം എ. രാജ ഗാന്ധിവധത്തെ കുറിച്ചും ഗോഡ്സെയെ കുറിച്ചും പരാമര്‍ശിച്ചപ്പോഴാണ് ഒരു ദേശഭക്തനെ ഉദാഹരിക്കാന്‍ കഴിയില്ലെന്ന് പ്രജ്ഞാ സിങ് പറഞ്ഞത്.
32 വര്‍ഷമായി ഗാന്ധിയോട് പക ഉണ്ടായിരുന്നുവെന്ന് ഗോഡ്സെ തന്നെ സമ്മതിച്ച കാര്യമാണെന്ന് എ. രാജ ചൂണ്ടിക്കാട്ടി.