Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അടിപൊളിയായി റീയൂനിയൻ ഓഫ് എയ്റ്റീസ്‌

എൺപതുകളിൽ ഇന്ത്യൻ സിനിമയിൽ തിളങ്ങിനിന്ന താരങ്ങൾ ഒരിക്കൽ കൂടി ഒത്തുചേർന്നു. ഇത് പത്താം തവണയായിരുന്നു ഈ ഒത്തുചേരൽ. അതുകൊണ്ടുതന്നെ അത്യന്തം സന്തോഷകരമായിരുന്നു ഈ സമാഗമം. തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയുടെ വീട്ടിലായിരുന്നു ഒത്തുചേരൽ.
മോഹൻലാൽ, ജയറാം, പാർവതി, ശോഭന, നാദിയ മൊയ്തു, സരിത, അമല, മേനക, ജഗപതി ബാബു, ചിരഞ്ജീവി, ഭാഗ്യരാജ്, ശരത് കുമാർ, ജാക്കി ഷ്‌റോഫ്, നാഗാർജ്ജുന, പ്രഭു, റഹ്മാൻ, രാധിക, രേവതി, സുഹാസിനി, ലിസി, അംബിക, ഖുശ്ബു തുടങ്ങി വലിയ താരനിര തന്നെ സൗഹൃദ സംഗമത്തിനായെത്തിയിരുന്നു. 
സിനിമാ തിരക്കുകൾ കാരണം കൂട്ടായ്മയിലെ പ്രമുഖ സാന്നിധ്യങ്ങളായ രജനികാന്ത്, കമൽഹാസൻ, മമ്മൂട്ടി തുടങ്ങിയവർക്ക് ഇക്കുറി എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. 
ക്ലാസ് ഓഫ് 80സ് എന്നാണ് ഇത്തവണത്തെ കൂട്ടായ്മയ്ക്ക് ഇവർ പേരിട്ടിരുന്നത്. എൺപതുകളിൽ സിനിമാലോകത്തെ നിറസാന്നിധ്യമായിരുന്ന താരങ്ങളാണ് എല്ലാ വർഷവും ഒത്തുചേർന്ന് ഓർമ്മ പുതുക്കൽ നടത്താറുള്ളത്. 2009 ലാണ് സുഹാസിനിയും മണിരത്‌നവും ലിസിയും ചേർന്ന് ഇത്തരമൊരു റീ യൂനിയൻ ആശയം ആരംഭിച്ചത്. കറുപ്പും സ്വർണ്ണ നിറവും ചേർന്ന വസ്ത്ര ധാരണമായിരുന്നു ഇക്കുറി താരങ്ങളുടേത്. ഓരോ വർഷവും ഓരോ തീമിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് താരങ്ങൾ സംഗമത്തിനെത്തുക. 


 

Latest News