മുംബൈ- മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാറിനെ പിന്തുണക്കില്ലെന്നും അതേസമയം എതിര്‍ത്ത് വോട്ടു ചെയ്യില്ലെന്നും സി.പി.എം. മഹാരാഷ്ട്രയില്‍ സി.പി.എമ്മിന് ഒരു എം.എല്‍.എയാണുള്ളത്. പാൽഘർ ജില്ലയിലെ ദഹനു മണ്ഡലത്തിൽനിന്നുള്ള വിനോദ് നിക്കോളെ. ദഹനുവിലെ വടപാവ് കച്ചവടക്കാരനായിരുന്നു വിനോദ് നിക്കോള. നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ പാസ്‌കൽ ധനരെയെ 4,742 വോട്ടുകൾക്കാണ് വിനോദ് നിക്കോളെ തോൽപ്പിച്ചത്. മഹാരാഷ്ട്ര നിയമസഭയിൽ ഏറ്റവും കുറവ് രൂപയുടെ ആസ്തിയുള്ള എം.എൽ.എ കൂടിയാണ് ഇദ്ദേഹം. 52,082 രൂപയാണ് ഇദ്ദേഹത്തിന്റെ ആകെ സ്വത്ത്. ശിവസേന-കോൺഗ്രസ്-എൻ.സി.പി എം.എൽ.എമാർ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ കഴിഞ്ഞപ്പോഴും വിനോദ് നിക്കോള ജനമധ്യത്തിലായിരുന്നു.