കൊച്ചി- ആരാധകരുടെയും മഞ്ജുവാര്യരുടെയും നീണ്ടകാലത്തെ കാത്തിരിപ്പിന് അവസാനം. മലയാളത്തിന്റെ ലേഡി സൂപ്പര്‍താരം ഇതാദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. ബി.ഉണ്ണിക്കൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നായികയായല്ല മഞ്ജു എത്തുന്നത് എന്നാണ് സൂചന. എങ്കിലും ചിത്രത്തിലെ സുപ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുക. മോഹന്‍ലാലിനും സുരേഷ്‌ഗോപിക്കും ജയറാമിനുമൊക്കെ ഒപ്പം മഞ്ജു നിരവധി തവണ അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടിക്കൊപ്പം ഇതുവരേയും അഭിനയിച്ചിട്ടില്ല. എന്നാല്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്നത് തന്റെ ആഗ്രഹമാണെന്നും മികച്ച അവസരം ലഭിക്കുകയാണെങ്കില്‍ ഒരുമിച്ചഭിനയിക്കുമെന്നും മഞ്ജു പറഞ്ഞിരുന്നു. ഡിസംബര്‍ ഒടുവില്‍ എറണാകുളത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പ്രതി പൂവന്‍കോഴിയാണ് മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം. ഡിസംബര്‍ 20നാണ് ചിത്രത്തിന്റെ റിലീസ്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ ആണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. ചിത്രത്തില്‍ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.