ബെയ്ജിംഗ്- പത്ത് കോടി രൂപയുടെ ഗെയിം കഥാപാത്രത്തെ അബദ്ധത്തില്‍ 40,000 രൂപയ്ക്ക് (3888 യുവാന്‍) വില്‍പന നടത്തിയ സുഹൃത്തിനെതിരെ കോടതിയെ സമീപിച്ച ചൈനക്കാരന് ജയം.
ജസ്റ്റിസ് ഓണ്‍ലൈന്‍ എന്ന ഗെയിമിനുവേണ്ടി 10 മില്യണ്‍ യുവാന്‍ (പത്ത് കോടിയിലേറെ രൂപ) നല്‍കി ലു മൗ വാങ്ങിയ കഥാപാത്രത്തയാണ് സുഹൃത്ത് ലി മൗഷ്‌ചെങ് വിറ്റിരുന്നത്. അമിതമായി ഗെയിം കളിച്ചതിനെ തുടര്‍ന്നുണ്ടായ മയക്കത്തില്‍ വിറ്റുപോയെന്നാണ് സുഹൃത്ത് പറഞ്ഞിരുന്നത്.
കഥാപാത്രത്തെ യഥാര്‍ഥ ഉടമയ്ക്ക് വിട്ടുനല്‍കണമെന്നും ചുളുവിലയ്ക്ക് അത് വാങ്ങിയ കമ്പനിക്ക് 90,000 യുവാന്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഹോങ്യ കൗണ്ടി കോടതി വിധിച്ചു. അമിതമായി വീഡിയോ ഗെയിമില്‍ ഏര്‍പ്പെടരുതെന്ന് കോടതി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ജനങ്ങള്‍ വീഡിയോ ഗെയിമുകളുടെ അടിമകളാകുന്നതിനെതിരെ ചൈന നടപടികള്‍ ശക്തമാക്കി വരികയാണ്.