Sorry, you need to enable JavaScript to visit this website.

ഫഡ്‌നാവിസ് നാളെ ഭൂരിപക്ഷം തെളിയിക്കണം-സുപ്രീം കോടതി

ന്യൂദല്‍ഹി- ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് നാളെ മഹാരാഷ്ട്ര നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

സര്‍ക്കാര്‍ രൂപീകരണത്തെ ചോദ്യം ചെയ്ത് എന്‍.സി.പി, ശിവസേന, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. വിശ്വാസ വോട്ട് വീഡയോയില്‍ പകര്‍ത്തണമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു.


അപ്രതീക്ഷിതമായി സംഘടിപ്പിച്ച രഹസ്യ ചടങ്ങിലാണ് ബി.ജെ.പിയുടെ ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും എന്‍.സി.പിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തതെന്നാണ് കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനയും വാദിച്ചിരുന്നത്.

അജിത് പവാര്‍ ഉള്‍പ്പെടെ 54 എം.എല്‍.എമാരടക്കം 170 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന കത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി, ഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണച്ചതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടത്.

ഫഡ്‌നാവിസ് തിങ്കളാഴ്ച ചുമതലയേറ്റെങ്കിലും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിട്ടില്ല.

154 പേര്‍ ഒപ്പിട്ട രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ച എന്‍.സി.പി-ശിവസേന-കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്ര നിയമസഭയില്‍ ഉടന്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരന്നു.

 

 

 

 

Latest News