ന്യൂദല്‍ഹി- മഹാരാഷ്ട്രയില്‍ അപ്രതീക്ഷിതമായി അധികാരമേറ്റ ദേവേന്ദ്ര ഫഡ്‌നാവിസിന് ഭൂരിപക്ഷം തെളിയിക്കാന്‍ സുപ്രീം കോടതി എത്ര ദിവസത്തെ സമയം അനുവദിക്കുമെന്ന് ഇന്ന് അറിയാം.
രാവിലെ 10.30നാണ് സുപ്രീം കോടതി വീണ്ടും ഹരജികള്‍ പരിഗണിക്കുന്നത്. കഴിഞ്ഞ 23നു ഗവര്‍ണര്‍ 14 ദിവസം നുവദിച്ചിട്ടുണ്ടെന്നാണ് ഡ്‌നാവിസിന്റെ അഭിഭാഷകന്‍ മുകുള്‍ റോത്തഗി കഴിഞ്ഞ ദിവസം കാടതിയില്‍ വ്യക്തമാക്കിയത്.
ഉടന്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കണമെന്നാണ് ിവസേനയുടെയും എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും ആവശ്യം.
സര്‍ക്കാര്‍ രൂപീകരിച്ച ബി.ജെ.പിക്ക് എം.എല്‍.എമാരുടെ പിന്തുണയില്ലെന്ന് വ്യക്തമാക്കി സ്വന്തം പക്ഷത്തുള്ള എം.എല്‍.എമാരെ അണിനിരത്തിയിരിക്കയാണ് ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം. മൂന്നു പാര്‍ട്ടികളുടെയും സ്വതന്ത്രരുമടക്കം 162 പേരെ ഹയാത്ത് ഹോട്ടലില്‍ ഒന്നിച്ചെത്തിച്ചു. ബി.ജെ.പിയെ പിന്തുണക്കില്ലെന്നും പാര്‍ട്ടി തീരുമാനത്തില്‍നിന്ന് വ്യതിചലിക്കില്ലെന്നും വാഗ്ദാനങ്ങളില്‍ വീഴില്ലെന്നും എം.എല്‍.എമാര്‍ ഉച്ചത്തില്‍ പ്രതിജ്ഞ ചെയ്തു.
ഞങ്ങള്‍ 162 പേര്‍ എന്നെഴുതിയ പ്ലക്കാര്‍ഡുകളും എം.എല്‍.എമാര്‍ ഒത്തുചേര്‍ന്ന കോണ്‍ഫറന്‍സ് ഹാളില്‍ കൊളുത്തിവെച്ചിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ വലിയ ചിത്രവും ഇതിനടുത്തുണ്ടായിരുന്നു. എന്‍.സി.പി നേതാവ് ശരത് പവാര്‍, മകള്‍ സുപ്രിയ സുലേ, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ, മകന്‍ ആദിത്യ താക്കറെ എന്നിവരും എം.എല്‍.എമാര്‍ ഒത്തുകൂടിയ ഹാളിലുണ്ടായിരുന്നു. എം.എല്‍.എമാര്‍ ഇവര്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും മത്സരിച്ചു.
എല്ലാവരുടെയും ചിത്രം ഒന്നിച്ചെടുക്കാന്‍ വൈഡ് ക്യാമറ ആവശ്യമാണെന്നും തങ്ങളുടെ ഒത്തൊരുമ തകര്‍ക്കാന്‍ ആര്‍ക്കുമാകില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. എം.എല്‍.എമാരെ കണ്ട് പിന്തുണ ബോധ്യപ്പെടാന്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ ക്ഷണിക്കുന്നുവെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് വെല്ലുവിളിച്ചു.
മുഴുവന്‍ എം.എല്‍.എമാരും തനിക്കൊപ്പമുണ്ടെന്ന് വ്യക്തമാക്കിയ എന്‍.സി.പി നേതാവ് ശരത് പവാര്‍ ഭരിക്കാനാവശ്യമായ ഭൂരിപക്ഷമുണ്ടെന്നും വ്യക്തമാക്കി.
അജിത് പവാര്‍ വിചാരിച്ചത് തനിക്കൊപ്പം എം.എല്‍.എമാര്‍ പോകുമെന്നായിരുന്നു. അത് തെറ്റാണെന്ന് ആദ്യ നിമിഷം തന്നെ അദ്ദേഹത്തിന് ബോധ്യമായി. കുതിരക്കച്ചവടം നടത്താന്‍ ഇത് ഗോവയല്ല,മഹാരാഷ്ട്രയാണ് തീകൊണ്ട് കളിക്കുന്നവരെ പാഠം പഠിപ്പിക്കാനറിയാം. പ്രത്യേകിച്ച് ശിവസേന കൂടി തങ്ങളുടെ ഭാഗത്തുള്ളപ്പോള്‍. വില കുറഞ്ഞ കളി കളിച്ച് അധികാരം കൈയിലാക്കാനാകില്ലെന്നും ശരത് പവാര്‍ വ്യക്തമാക്കി. മൂന്നു കക്ഷികളും ചേര്‍ന്ന് രൂപീകരിച്ച മഹാരാഷ്ട്ര വികാസ് അഖാഡി സഖ്യത്തെ പിന്തുണച്ച് മുദ്രാവാക്യം കൂടി വിളിച്ചാണ് യോഗം പിരിഞ്ഞത്.
അതേസമയം, സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ശിവസേനക്കും കോണ്‍ഗ്രസിനും എന്‍.സി.പിക്കും കഴിയില്ലെന്ന് ബി.ജെ.പി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ക്രിമിനല്‍ കേസിലാണ് പ്രതികളെ പരേഡ് നടത്താറുള്ളതെന്നും മൂന്നു കക്ഷികളും ഇക്കാര്യമാണ് ചെയ്തതെന്നും ബി.ജെ.പി നേതാവ് ആശിഷ് ഷെലാര്‍ പറഞ്ഞു. ഫോട്ടോ ഫിനിഷില്‍ 145 പേരുടെ പിന്തുണയോടെ ബി.ജെ.പി അധികാരത്തില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ശിവസേനാ സ്വതന്ത്രരടക്കം 63 പേരെയും കോണ്‍ഗ്രസ് 44 പേരെയും എന്‍.സി.പി 51 പേരെയുമാണ് ഹാജരാക്കിയത്. എന്‍.സി.പിക്ക് 54 എം.എല്‍.എമാരാണുള്ളത്. അജിത് പവാര്‍ ഒഴികെയുള്ള രണ്ടു പേര്‍ അടുത്ത ദിവസം ഹാജരാകുമെന്നാണ് എന്‍.സി.പിയുടെ അവകാശവാദം. സമാജ്വാദി പാര്‍ട്ടി രണ്ട് എം.എല്‍.എമാരുടെ പിന്തുണ സഖ്യത്തിന് അറിയിച്ചിട്ടുണ്ട്. 288 അംഗങ്ങളുള്ള നിയമസഭയില്‍ ബി.ജെ.പിക്ക് 105 പേരാണുള്ളത്. 170 പേരുടെ പിന്തുണയുണ്ടെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. എന്‍.സി.പിയുടെ 54 എം.എല്‍.എമാരെ കൂടി കൂട്ടിയാണ് ബി.ജെ.പിയുടെ പട്ടിക.