Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നവ സംരംഭകർക്കായി എൻട്രിയുടെ സൗജന്യ ബിസിനസ് കോഴ്‌സ്  

മുസ്തഫ

എഡ്‌ടെക് സ്റ്റാർട്ട്അപ്പായ എൻട്രി പുതിയ സംരംഭകർക്കായി സൗജന്യ ബിസിനസ് കോഴ്‌സ് തുടങ്ങി. കോഴ്‌സിൽ പ്രമുഖ സംരംഭകനും  ഇന്ത്യയിലെ മുൻനിര ഫ്രഷ് ഫുഡ് കമ്പനിയുടെ സഹസ്ഥാപകനുമായ പി.സി. മുസ്തഫ സംരംഭകർക്കായി തന്റെ ബിസിനസ് അനുഭവങ്ങൾ പങ്കുവെക്കും.  ബിസിനസിന്റെ സുപ്രധാന വശങ്ങളെക്കുറിച്ചുള്ള തന്റെ അറിവും വൈദഗ്ധ്യവും അദ്ദേഹം സംരംഭകരുമായി പങ്കിടും. കേവലം പാഠപുസ്തകങ്ങളേക്കാൾ കൂടുതൽ ബിസിനസിന് പ്രായോഗിക പരിജ്ഞാനവും  നിരീക്ഷണവും അത്യാവശ്യമാണെന്ന് പി.സി. മുസ്തഫ പറഞ്ഞു. 
ംംം.ലിേൃശ.മുു/റീംിഹീമറ ൽ നിന്ന് എൻട്രി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് സൗജന്യമായി കോഴ്‌സിൽ പങ്കെടുക്കാം. ഫണ്ടിംഗ്, മാർക്കറ്റിംഗ് മുതൽ പീപ്പിൾ മാനേജമെന്റ്, ബ്രാൻഡ് തന്ത്രം വരെ, ഏതൊരു ബിസിനസും വിജയിക്കാൻ നിരവധി ഘടകങ്ങൾ പ്രവർത്തിക്കേണ്ടതുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് പൂർവ വിദ്യാർഥിയാണ് മുസ്തഫ. പ്രൊഫഷണൽ സ്ഥിതിവിവരക്കണക്കുകളും പ്രായോഗിക ഉപദേശങ്ങളും കോഴ്‌സിൽ ഉൾപ്പെടുന്നു. 40 വിഷയങ്ങൾ ഉൾക്കൊള്ളുന്ന കോഴ്‌സിനെ തുടക്കക്കാരൻ, ഇന്റർമീഡിയറ്റ്, അഡ്വാൻസ്ഡ് ലെവലുകൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.  ഉന്നതനായ ഒരു സംരംഭകനുമായുള്ള തങ്ങളുടെ ആദ്യത്തെ സഹകരണമാണിതെന്ന് എഡ്‌ടെക് സ്റ്റാർട്ട്അപ്പ്  എൻട്രിയുടെ സ്ഥാപകനും സി.ഇ.ഒയുമായ മുഹമ്മദ് ഹിസാമുദ്ദീൻ പറഞ്ഞു. അഞ്ഞൂറിലധികം ഉപയോക്താക്കൾ ഇതിനകം കോഴ്‌സ് പൂർത്തിയാക്കിയിട്ടുണ്ട്.  കോഴ്‌സ് വിവിധ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കുന്നതിനായി തങ്ങൾക്ക് ധാരാളം അപേക്ഷകൾ ലഭിക്കുന്നു. എൻട്രി തുടക്കത്തിൽ സർക്കാർ ജോലികൾക്കുള്ള ഒരു ചാനലായിരുന്നുവെങ്കിലും  പിന്നീട് മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നെന്ന് മുഹമ്മദ് ഹിസാമുദ്ദീൻ പറഞ്ഞു. കേരളം ആസ്ഥാനമായുള്ള എഡ്‌ടെക് സ്റ്റാർട്ടപ്പ്, എൻട്രി ഇന്ത്യയിൽ അതിവേഗം വളരുന്ന പ്രാദേശിക ഭാഷാ പഠന, സ്‌കില്ലിംഗ് ആപ്ലിക്കേഷനാണ്. 
5200 അധ്യാപകരുമായും 780 സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രാദേശിക ഭാഷകളിൽ വൈവിധ്യമാർന്ന പഠന ഉള്ളടക്കം എൻട്രി നൽകുന്നു. സർക്കാർ, സ്വകാര്യ മേഖലയിലെ ജോലിക്കാർക്കായി 2015 ൽ ആരംഭിച്ചതിനു ശേഷം, 11,00,000 ൽ അധികം ഉദ്യോഗാർത്ഥികളെ അവരുടെ സ്വപ്‌ന ജോലി പിന്തുടരാൻ എൻട്രി സഹായിച്ചിട്ടുണ്ട്.

Latest News