ന്യൂദല്‍ഹി- മഹരാഷ്ട്രയില്‍ അപ്രതീക്ഷിതമായി ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചതിനെതിരെ എന്‍.സി.പി, ശിവസേന, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി രണ്ടാം ദിവസത്തെ വാദം കേള്‍ക്കുന്നു.
സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് നയിച്ച രേഖകള്‍ സുപ്രീം കോടതി പരിശോധിക്കുകയാണ്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് മഹാരാഷ്ട്ര ഗവര്‍ണറുടേയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റേയും കത്തുകള്‍ സമര്‍പ്പിച്ചത്.
ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ അജിത് പവാര്‍ 54 എം.എല്‍.എമാരുടെ പിന്തുണക്കത്ത് നല്‍കിയിരുന്നു. ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികളെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ചിരുന്നുവെന്നും അവര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിരുന്നതെന്നും സോളിസിറ്റര്‍ ജനറല്‍ ബോധിപ്പിച്ചു.