Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ തടവിലുള്ള ചില നേതാക്കളെ വിട്ടയക്കാന്‍ ഒരുങ്ങുന്നു

ശ്രീനഗര്‍ - കശ്മീരില്‍ ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതിനുപിന്നാലെ കരുതല്‍ തടങ്കലിലായ സംസ്ഥാന രാഷ്ട്രീയ നേതാക്കളില്‍ ചിലരെ ഉടന്‍ തന്നെ വിട്ടയക്കുമെന്ന് സൂചന. ഇവരുടെ യാത്രാ വിലക്ക് നീക്കുന്നതിനുള്ള നടപടികള്‍ യൂനിയന്‍ ടെറിട്ടറി അഡ്മിനിസ്‌ട്രേഷന്‍ ആരംഭിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ വിട്ടയക്കുന്നവര്‍ ആരൊക്കെയാണെന്ന് വ്യക്തമല്ല.
ചില നേതാക്കള്‍ വീട്ടുതടങ്കലിലാണെങ്കില്‍ മറ്റ് ചിലര്‍ ജയിലിലാണ്. മോചിപ്പിക്കുന്നവരില്‍ ജയിലില്‍ കഴിയുന്നവരെ സ്വന്തം വീടുകളിലേക്ക് പോകാന്‍ അനുവദിക്കും. വീട്ടു തടങ്കലില്‍ ഉള്ളവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ആശുപത്രികളില്‍ പോകാന്‍ അവസരമുണ്ടാവും. എം.എല്‍.എ ഹോസ്റ്റലില്‍ കരുതല്‍ തടങ്കലില്‍ കഴിയുന്നവര്‍ക്കും ചിലപ്പോള്‍ മോചനുണ്ടാവും. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി തുടങ്ങിയ നിരവധി രാഷ്ട്രീയ നേതാക്കള്‍ ഓഗസ്റ്റ് അഞ്ചു മുതല്‍ കരുതല്‍ തടങ്കലിലാണ്. ഇതില്‍ 34 പേരാണ് എം.എല്‍.എ ഹോസ്റ്റലില്‍ കഴിയുന്നത്.
ഫാറൂഖ് അബ്ദുല്ലക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തിട്ടുമുണ്ട്. ഉമര്‍ അബ്ദുല്ലയും, മെഹബൂബ മുഫ്തിയും വീട്ടുതടങ്കലിലാണ്.

 

 

Latest News