കൊച്ചി- ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഉറ്റ ചങ്ങാതിമാരായ താരങ്ങളാണ് രഞ്ജിനി ഹരിദാസും അര്‍ച്ചന സുശീലനും. ഇപ്പോള്‍ ഇരുവരും ഒരുമിച്ച് ബാലിയില്‍ അവധിക്കാലം ചിലവഴിക്കുന്നതിനിടെ സംഭവിച്ച കാര്യങ്ങളുടെ വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. രഞ്ജിനി ഹരിദാസിന്റെ ഫോണ്‍ തട്ടിപ്പറിച്ച് ഒരു കുരങ്ങന്‍ പോകുന്ന വിഡിയോയാണ് വൈറലാകുന്നത്.
ബാലിയിലെ ഉലുവാട്ടിലേക്കുള്ള യാത്രയ്ക്കിടെ അര്‍ച്ചനയുടെയും പിന്നാലെ രഞ്ജിനിയുടെയും ഫോണുകള്‍ തട്ടിപ്പറിച്ചോടുന്ന കുരങ്ങുകളുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അര്‍ച്ചനയുടെ ഫോണ്‍ ആയിരുന്നു കുരങ്ങ് ആദ്യം തട്ടിപ്പറിച്ചത്. ഫോണ്‍ എടുക്കാന്‍ കുരങ്ങന് പിന്നാലെ അര്‍ച്ചന പോയി. മങ്കി ഫോണ്‍ തട്ടിയെടുത്തെന്ന് ചിരിച്ചുകൊണ്ട് പറയുന്നതിനിടെ, രഞ്ജിനിയുടെ ഫോണും മറ്റൊരു കുരങ്ങന്‍ കൈക്കലാക്കുകയായിരുന്നു. അര്‍ച്ചനയുടെ ഫോണ്‍ തിരികെ ലഭിക്കാന്‍ ഒരു ഗൈഡിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ രഞ്ജിനിയുടെ ഫോണ്‍ തിരികെ ലഭിച്ചെങ്കിലും ഗ്ലാസ് ഗാര്‍ഡും കവറുമെല്ലാം നശിച്ചിരുന്നു. രണ്ട് വര്‍ഷത്തെ പ്ലാനിങിന് ഒടുവിലായിരുന്നു ഇരുവരും യാത്ര നടത്തിയത്.