സുഡാനി ഫ്രം നൈജീരയക്ക് ശേഷം സക്കരിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന 'ഹലാൽ ലൗ സ്റ്റോറി'യുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. സക്കരിയയുടെ പിതാവ് മുഹമ്മദ് കുട്ടിയാണ് സ്വിച്ച്ഓൺ കർമം നിർവഹിച്ചത്. സക്കരിയയും മുഹ്‌സിൻ പരാരിയും ആഷിഫ് കക്കോടിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്ജ്, ഷറഫുദ്ദീൻ, ഗ്രെയ്‌സ് ആന്റണി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
പപ്പായ ഫിലിംസ് ബാനറിൽ ആഷിഖ് അബു, ജസ്‌ന ആഷിം, ഹർഷദ് അലി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. അജയ് മേനോൻ ആണ് ക്യാമറ.