ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും മക്കളായ രാഹുല്‍, പ്രിയങ്ക എന്നിവരുടെയും എസ്.പി.ജി സുരക്ഷ പിന്‍വലിച്ചതിനെതിരേ പ്രതിപക്ഷം പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശമുയര്‍ത്തി.
എസ്.പി.ജി സുരക്ഷ പിന്‍വലിച്ച ശേഷം നരേന്ദ്ര മോഡി സര്‍ക്കാര്‍ സോണിയാ ഗാന്ധിക്കു നല്‍കിയത് പത്തു വര്‍ഷം പഴക്കമുള്ള ടാറ്റ സഫാരിയും വീടിന് ദല്‍ഹി പോലീസിന്റെ കാവലും.
എസ്.പി.ജി സംരക്ഷണം പിന്‍വലിച്ച ശേഷം സോണിയയുടെയും രാഹുലിന്റെയും പ്രിയങ്കയുടെയും വ്യക്തിഗത സംരക്ഷണ ചുമതല അര്‍ധസൈനിക വിഭാഗമായ സി.ആര്.പി.എഫിനാണ്.
എസ്.പി.ജി സംരക്ഷണ സമയത്ത് ബാലിസ്റ്റിക് പ്രതിരോധമുള്ള റേഞ്ച് റോവറാണ് സോണിയയും പ്രിയങ്കയും സഞ്ചരിച്ചിരുന്ന വാഹനം. രാഹുല്‍ ഗാന്ധിക്ക് ഫോര്‍ച്യൂണര്‍ ആയിരുന്നു. സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍പ് എസ്.പി.ജി തന്നെ ഉപേക്ഷിച്ച ടാറ്റ സഫാരിയാണ് ഇപ്പോള്‍ സോണിയക്ക് നല്‍കിയിരിക്കുന്നത്. അതാണെങ്കില്‍ പത്തു വര്‍ഷം പഴക്കമുള്ളതും.