നാഗ്പുര്‍- തര്‍ക്കം തുടര്‍ന്നാല്‍ ഇരുകൂട്ടര്‍ക്കും വലിയ നഷ്ടമാണ് സംഭവിക്കുകയെന്ന് മഹാരാഷ്ട്രയിലെ ശിവസേന-ബി.ജെ.പി തര്‍ക്കത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ആര്.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത്.
തര്‍ക്കവും ഭിന്നതയും തുടര്‍ന്നാല്‍ രണ്ടുകൂട്ടര്‍ക്കും നഷ്ടം നേരിടേണ്ടിവരുമെന്ന് എല്ലാവര്ക്കും അറിവുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. സ്വര്‍ഥത മോശമാണെന്ന് എല്ലാവര്ക്കും അറിയാമെങ്കിലും കുറച്ചുപേര്‍ മാത്രമേ അവരുടെ സ്വാര്‍ഥത ഒഴിവാക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. രാജ്യങ്ങളേയും വ്യക്തികളേയും ഉദാഹരണമായെടുത്താല്‍ ഇക്കാര്യം ബോധ്യപ്പെടും- നാഗ്പൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ മോഹന്‍ ഭാഗവത് പറഞ്ഞു.
മഹാരാഷ്ട്രയില്‍ ശിവസേനയും ബി.ജെ.പിയും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ചാണ് മത്സരിച്ചതെങ്കിലും സംസ്ഥാനത്ത് അധികാരം പങ്കിടുന്ന കാര്യത്തില്‍ ഭിന്നിക്കുകയായിരുന്നു.
എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമത്തിലാണ് ശിവസേന. 105 സീറ്റ് നേടിയ ബി.ജെ.പിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി. നിയമസഭയില്‍ എന്‍.സി.പിക്കും കോണ്‍ഗ്രസിനും യഥാക്രമനം 54, 44 എം.എല്‍.എമാരുണ്ട്.