ജറൂസലം- സിറിയയില്‍നിന്നയച്ച നാല് റോക്കറ്റുകള്‍ തകര്‍ത്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് നാല് റോക്കറ്റുകള്‍ വിക്ഷേപിച്ചതെന്നും തങ്ങളുടെ മിസൈല്‍ പ്രതിരോധ സംവിധാനം യഥാസമയം കണ്ടെത്തി തകര്‍ത്തുവെന്നും ഇസ്രായില്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഇസ്രായില്‍ കൈവശപ്പെടുത്തിയ ജൂലാന്‍ കുന്നുകള്‍ ലക്ഷ്യമാക്കി റോക്കറ്റുകള്‍ വിക്ഷേപിച്ചയുടന്‍ അപായ സൈറണുകള്‍ മുഴങ്ങിയിരുന്നു. ആളപായമോ നാശനഷ്ടമോ ഇല്ലെന്ന് സൈന്യം പ്രസ്താവനയില്‍ തുടര്‍ന്നു.