കൊച്ചി- നടന്‍ ജഗതി ശ്രീകുമാറിന്റെയും കലയുടെയും മകളും നടിയും അവതാരകയുമായ ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവാഹം ഞായറാഴ്ചയാണ് ദിവസം കൊച്ചിയില്‍ നടന്നത്. എല്ലാം നോക്കി നടത്തേണ്ട ജഗതിയുടെ അസാന്നിധ്യം കുടുംബത്തിന് ഏറെ സങ്കടകരമായിരുന്നു. എന്നാല്‍ ചടങ്ങിന് ജഗതിയുടെ സാന്നിധ്യവും അനുഗ്രഹവും നല്‍കിയ കലയുടെ സമ്മാനം വികാര നിര്‍ഭരമായ നിമിഷങ്ങള്‍ക്ക് കാരണമായി. വിവാഹസമ്മാനമായി ജഗതി ശ്രീകുമാറിനൊപ്പമുള്ള കുടുംബചിത്രമാണ് കല ശ്രീകുമാര്‍ മകള്‍ക്ക് സമ്മാനിച്ചത്. അമ്മയുടെ സമ്മാനം നിറകണ്ണുകളോടെയാണ് ശ്രീലക്ഷ്മിയും ജിജിനും ഏറ്റുവാങ്ങിയത്.
വധൂവര•ാര്‍ക്കൊപ്പം ജഗതിയും കലയും നില്‍ക്കുന്ന ഛായാചിത്രമാണ് ശ്രീലക്ഷ്മിക്കു സമ്മാനിച്ചത്. 2012ലാണ് നടന്‍ ജഗതി ശ്രീകുമാര്‍ തനിക്ക് ശ്രീലക്ഷ്മി എന്നൊരു മകളുണ്ടെന്ന വിവരം വെളിപ്പെടുത്തിയത്. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ ജഗതിയുടെ കുടുംബം തയ്യാറായിരുന്നില്ല. വൈകാതെ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനുശേഷം ആദ്യമായി ജഗതി ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അച്ഛനെ കാണാന്‍ പൊതുവേദിയിലേക്ക് ഓടിയെത്തിയ ശ്രീലക്ഷ്മി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
ലുലു ബോള്‍ഗാട്ടി സെന്ററില്‍ വെച്ചു നടന്ന വിവാഹ ചടങ്ങില്‍ ബിഗ്‌ബോസ് താരങ്ങളും പങ്കെടുത്തു. അവതാരകയായും നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയ ശ്രീലക്ഷ്മി ബിഗ്‌ബോസ് പരിപാടിയിലൂടെ കൂടുതല്‍ ശ്രദ്ധനേടി. ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മി. കൊമേഴ്ഷ്യല്‍ പൈലറ്റാണ് ജിജിന്‍ ജഹാംഗീര്‍. മുസ്‌ലിം മണവാട്ടിയായി അണിഞ്ഞൊരുങ്ങിയ ശ്രീലക്ഷ്മിയുടേയും മണവാളന്റേയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.