വിജയവാഡ- ഭര്‍ത്താവിനേക്കാള്‍ മുമ്പ് മരിക്കാന്‍ നിരാഹാരം അനുഷ്ഠിച്ച വൃദ്ധയും ഭര്‍ത്താവും ഒരേ ദിവസം മരിച്ചു. അഞ്ജനാ ദേവി (82), കോദണ്ഡരാമ ശര്‍മ (85) ദമ്പതികളാണ് ഒരേ ദിവസം മരിച്ചത്. ആറ് മാസമായി കോദണ്ഡരാമ ശര്‍മ കിടപ്പിലായിരുന്നു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെങ്കിലും ഭര്‍ത്താവിനു മുമ്പേ മരിക്കണമെന്ന് പറഞ്ഞ് അഞ്ജന ദേവി 20 ദിവസം മുമ്പ് നിരാഹാരം ആരംഭിച്ചു.
ഗുണ്ടൂര്‍ ജില്ലയിലെ ഗോവാഡ സ്വദേശികളാണ് ദമ്പതികള്‍. ഭര്‍ത്താവിനു മുമ്പേ താന്‍ മരിക്കുമെന്ന് അഞ്ജന പറഞ്ഞതായി മരുമകള്‍ സുഭാഷിണി പറഞ്ഞു. അടുത്തുള്ള ക്ഷേത്രത്തില്‍ പൂജാരിയായിരുന്നു കോദണ്ഡരാമ. ഭര്‍ത്താവ് കിടപ്പിലായതിനെത്തുടര്‍ന്ന് അഞ്ജനദേവി വിഷാദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.