ഇസ്ലാമാബാദ്-ജയ്പൂര്‍- മസ്‌കറ്റ് വിമാനത്തെ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത് പാക് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍. ജയ്പൂരില്‍ നിന്ന് മസ്‌കറ്റിലേക്ക് പറന്ന വിമാനം പ്രതികൂല കാലാവസ്ഥ നേരിട്ടപ്പോള്‍ രക്ഷപ്പെടുത്തിയത് പാകിസ്ഥാനിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍. വ്യാഴാഴ്ചയാണ് സംഭവം. 150 യാത്രക്കാരുമായി കറാച്ചി വഴി പറക്കുകയായിരുന്ന വിമാനം പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് യാത്രയില്‍ തടസ്സം നേരിട്ടതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടിമിന്നലേറ്റ വിമാനം 36,000 അടി ഉയരത്തില്‍ നിന്ന് 34,000 അടിയിലേക്ക് താഴ്ന്നു. തല്‍ഫലമായി, പൈലറ്റ് അടിയന്തര പ്രോട്ടോക്കോള്‍ ആരംഭിക്കുകയും അടുത്തുള്ള സ്‌റ്റേഷനുകളിലേക്ക് ബന്ധപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു.
പാകിസ്‌കാനില്‍ നിന്നുള്ള എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ വിമാനത്തിന്റെ ക്യാപ്റ്റനോട് പ്രതികരിക്കുകയും പാകിസ്താന്‍ വ്യോമാതിര്‍ത്തിയിലൂടെ യാത്ര പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയും ചെയ്തു. തെക്കന്‍ പ്രവിശ്യയായ സിന്ധിലെ ചോര്‍ പ്രദേശത്തിന് സമീപമാണ് വിമാനം പ്രതികൂല കാലാവസ്ഥ നേരിട്ടതെന്ന് വ്യോമയാന അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു. കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇസ്ലാമാബാദ് ഒരു മാസത്തിലേറെയായി ഇന്ത്യന്‍ വിമാനങ്ങളിലേക്ക് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് നിയന്ത്രിച്ചിരുന്നു.