കൊച്ചി- സമകാലിക വിഷയങ്ങള്‍ അവതരിപ്പിക്കുന്ന മറിമായം ടിവി പരിപാടിയിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ ലോലിതനും മണ്ഡോദരിയും ജീവിതത്തിലും ഒന്നിക്കുന്നു. ലോലിതനായി വേഷമിടുന്ന നടന്‍ എസ്.പി ശ്രീകുമാറും മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്‌നേഹ ശ്രീകുമാറും തമ്മിലുള്ള വിവാഹം ഡിസംബര്‍ 11ന് തൃപ്പൂണിത്തുറയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
വിവാഹക്കാര്യം ഇരുവരും ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ലെങ്കിലും സ്‌നേഹ തന്റെ ഫേസ് ബുക്കില്‍ പങ്കുവെച്ച വിഡിയോ ശ്രദ്ധേയമായി. മറിമായത്തിന്റെ ഒരു എപ്പിസോഡില്‍ ലോലിതനും മണ്ഡോദരിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമടക്കം നേടിയ ശ്രീകുമാര്‍ ഇതിനകം 25 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു ചിരിയിലൂടെ പ്രേക്ഷക മനസിലേക്കു കയറിപ്പറ്റിയ എസ്.പി ശ്രീകുമാര്‍ തിരുവനന്തരപും വഞ്ചിയൂര്‍ സ്വദേശിയാണ്. കഥകളിയും ഓട്ടന്‍ത്തുള്ളലും അഭ്യസിച്ച സ്‌നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തെത്തിയത്.
മാറിമായത്തിലൂടെ സുപരിചിതയായ സ്‌നേഹ 2014 ല്‍ ദില്‍ജിത് എം ദാസിനെ വിവാഹം ചെയ്തിരുന്നെങ്കിലും ബന്ധം വേര്‍പെടുത്തി.