ഭോപാല്‍-സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ വിദിഷിയാലാണ് സംഭവം ഉണ്ടായത്. യുവതിയുടെ പരാതിയില്‍ വിദിഷിയിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ആനന്ദ് ഗൗതമിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജൂണ്‍ 15നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. സ്‌റ്റേഷനിലെ ജോലി സമയം കഴിഞ്ഞാണ് ആനന്ദ് സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തത്. ജോലിക്ക് ശേഷം ആനന്ദിനൊപ്പം സഹോദരിയെ കാത്ത് നില്‍ക്കുമ്പോള്‍ ശാരീരിക അസ്വസ്ഥത തോന്നി ബാത്ത്‌റൂമില്‍ പോകണമെന്ന് യുവതി പറഞ്ഞു. തുടര്‍ന്ന് ആനന്ദ് ഒരു ഹോട്ടലില്‍ മുറിയെടുത്ത് മയക്കു മരുന്ന് നല്‍കി മയക്കി യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പീഡനദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ലൈംഗികബന്ധത്തിന് വിസമ്മതിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പൊലീസിനോട് പറഞ്ഞു.