ഭുവനേശ്വർ- ഗാന്ധിജി കൊല്ലപ്പെട്ടത് അപകടത്തിലാണെന്ന് സൂചിപ്പിച്ച് ഒഡീഷ ഗവൺമെന്റിന്റെ ബുക്ക്‌ലെറ്റ്. ഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ആമ ബാപുജി, ഏക ജൽക (നമ്മുടെ ബാപ്പുജി, ഒറ്റനോട്ടത്തിൽ) എന്ന രണ്ടു പേജുള്ള ബുക്ക്‌ലെറ്റിലാണ് ഇക്കാര്യമുള്ളത്. ബിർല ഹൗസിൽ പെട്ടെന്നുള്ള സംഭവവികാസങ്ങൾക്കിടയിലുണ്ടായ അപകടത്തിൽ പെട്ട് 1948 ജനുവരി 30ന് ഗാന്ധിജി മരിച്ചുവെന്നാണ് ബുക്ക്‌ലെറ്റിലുള്ളത്.
സത്യവിരുദ്ധമായ കാര്യങ്ങൾ ഉൾപ്പെടുത്തി ബുക്ക്‌ലെറ്റ് പുറത്തിറക്കിയതിന് മുഖ്യമന്ത്രി നവീൻ പട്‌നായിക് മാപ്പു പറയണമെന്ന് രാഷ്ട്രീയ പാർട്ടി നേതാക്കളും ആക്ടിവിസ്റ്റുകളും ആവശ്യപ്പെട്ടു.