മലയാളത്തിലെ തിരക്കുള്ള നായിക ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ തമിഴ് ചിത്രമാണ് ആക്ഷൻ. വിശാൽ, തമന്ന എന്നിവർ അണിനിരക്കുന്ന ചിത്രം സുന്ദർ സി ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ രണ്ട് നായികമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. യോഗിബാബു, ആകാൻക്ഷ, കബീർ ദുഹാൻ, രാംകി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹിപ്‌ഹോപ് തമിഴയാണ് സംഗീതം. ചിത്രത്തിലെ അഴകേ എന്ന ഗാനം ഈയിടെ പുറത്തുവിട്ടിരുന്നു.
ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയിലൂടെയാണ് ഐശ്വര്യ മലയാളത്തിൽ അഭിനയം തുടങ്ങിയത്. പിന്നീട് മായാനദി, വരത്തൻ എന്നീ ചിത്രങ്ങളിലൂടെ സാന്നിദ്ധ്യമുറപ്പിച്ചു.