മുംബൈ- എഴുത്തുകാരന്‍, നയതന്ത്രജ്ഞന്‍, അധ്യാപകന്‍, ഭാഷാ വിദഗ്ധന്‍ ഏറ്റവുമൊടുവില്‍ രാഷ്ട്രീയക്കാരന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച കോണ്‍ഗ്രസ് എം പി ശശി തരൂര്‍ കോമഡി താരമായി പുതിയ വെബ് സീരീസ് വരുന്നു. ആമസോണ്‍ പ്രൈം ഒറിജിനല്‍ സീരീസായ 'വണ്‍ മൈക്ക് സ്റ്റാന്‍ഡ്' എന്ന സ്റ്റാന്‍ഡപ് കോമഡി പരിപാടിയിലാണ് പ്രേക്ഷരെ തരൂര്‍ ചിരിപ്പിക്കാനെത്തുന്നത്. നംവബര്‍ 15നാണ് സീരിസ് റിലീസ്. പരിപാടിയുടെ പ്രൊമോ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ആമസോണ്‍ പുറത്തുവിട്ടു. നിങ്ങളെ കരുതിക്കൂട്ടി ചിരിപ്പിക്കുന്ന ആദ്യ രാഷ്ട്രീയക്കാരനാകും ഞാന്‍ എന്ന തമാശയോടെയാണ് പ്രോമോ വിഡിയോ. മുന്‍ നിര സ്റ്റാന്‍ഡപ് കോമഡി താരങ്ങളായ കുനാല്‍ കംറ, സപന്‍ വര്‍മ, അശിഷ് ഷക്യ, രോഹന്‍ ജോഷി, അംഗദ് സിങ് റന്‍യാല്‍ എന്നിവരാണ് തരൂരിനെ ഒരു കൊമേഡിയനാക്കി പരുവപ്പെടുത്തിയത്. തരൂരിനെ കുടാതെ പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റു സെലിബ്രിറ്റികളായ റിച്ച ഛദ്ദ, തപ്‌സീ പന്നു, സംഗീതജ്ഞന്‍ വിശാല്‍ ദല്‍ദാനി, യുട്യൂബ് താരം ഭുവന്‍ ബാം എന്നിവരേയും ഷോയ്ക്കു വേണ്ടി ഒരാഴ്ചത്തെ പ്രത്യേക തമാശ ട്രെയ്‌നിങും നല്‍കിയിട്ടുണ്ട്. ട്വിറ്ററിലും മറ്റും തരൂര്‍ ചെറുകുറിപ്പുകളിലൂടെ തമാശ പങ്കുവെക്കാറുണ്ടെങ്കിലും മൈക്കിനു മുന്നില്‍ നിന്ന് തരൂര്‍ എങ്ങനെ തമാശ പറയുമെന്ന് കാണാനിരിക്കുന്നതെയുള്ളൂ. നേരത്തെ നെറ്റ്ഫ്‌ളിക്‌സില്‍ പാട്രിയറ്റ് ആക്ട് എന്ന മറ്റൊരു പരിപാടിയില്‍ തരൂര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.