ന്യുദല്‍ഹി- നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചിട്ടും സര്‍ക്കാര്‍ രൂപീകരണം വൈകിയ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി വിജ്ഞാപനമിറക്കി. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ ശുപാര്‍ശ കേന്ദ്ര മന്ത്രി സഭ അംഗീകരിച്ചതോടെയാണ് രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിജ്ഞാപനത്തില്‍ ഒപ്പിട്ടത്. ആറു മാസത്തേക്കാണ് രാഷ്ട്രപതി ഭരണം. ഇതിനകം ഏതെങ്കിലും കക്ഷികള്‍ക്ക് ഭൂരിപക്ഷം തെളിയിക്കാനായാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വഴിയൊരുങ്ങും.